ചിതൽ
=
= = =
ഓർമ്മയിൽ
നിന്നിതാ ചിതലായ പ്രണയം
പൊടിതട്ടി
കളഞ്ഞും ഞാനാ പ്രണയം
എരിയും കനലായ്
ഇന്നെന്റെ ഹൃദയം
നിറയും കണ്ണിൽ
നിഴലായ് മാറവെ
വരളും ചുണ്ടിൽ
നനയും ഓർമ്മകൾ
കരിയും ജീവിത
പീഠത്തിലാഴവെ
തട്ടിയ പൊടികൾ
കേറിക്കേറി വരവെ
ഞെട്ടും
വിതുമ്പലോടങ്ങനെ തീരവെ
നനയുന്നു
ചിതലേറിയൊരാ പ്രണയം
നനയുന്നു
ഉള്ളിൽ വീണ്ടുമാ ഓർമ്മകൾ
വീണ്ടും
പൊടിതട്ടി ഞാനതെല്ലാം തിരയവെ
ചിതറി തകർന്നതു, മുന്നില്ലാവിധം.
=
= = = = =
മാളവിക
No comments:
Post a Comment