Sunday 30 March, 2014

ഓർമ്മക്കായ്

ഓർമ്മക്കായ്
= = = = = = =
എന്തിനൊ ജീവിച്ച മൃഗം നീ
മനുഷ്യനായൊ മൃഗമായൊ
നായയായും ജീവിച്ചും കാര്യമെന്ത്
ഓരോ നിമിഷവും പേടിയാണ്‌
നിൻ മനം എപ്പോഴും സ്വപ്നലോകം
മനുഷ്യ ജന്മം പോലെ
നീ എപ്പോഴും  കല്ലേറും അടിയും ഏല്ക്കുന്നു
ഏറുകൊണ്ട് അവശനായി നീയും
കുറെ നാളു കഴിഞ്ഞപ്പോൾ
നിൻ പ്രാണൻ പോയിത്തുടങ്ങി
നീ ലോകം വെടിഞ്ഞു പോയി
നിന്നെ കാണാതലയുന്ന കുടുംബം
എവിടെയായാലും സുഖമായി കഴിയട്ടെ
എന്നു ഞാൻ പ്രാർത്ഥിക്കുന്നു.
= = = =

മാളവിക

അമ്മ

അമ്മ 
====
വൃദ്ധയാം അമ്മ
സ്വപ്നങ്ങൾ മനസ്സിൽ ഒതുക്കിയമ്മ
കാലം കടന്നു പോയതറിഞ്ഞില്ലയമ്മ
വയസ്സായതും അറിഞ്ഞില്ല
അവളുടെ വീട്ടിലെ കണ്ണാടി നോക്കി
അമ്പരന്നു പോയി അമ്മ
അവളുടെ ശരീരം മെലിഞ്ഞുണങ്ങി
മുടിയും നരച്ചു
തൊലിയെല്ലാം ചുക്കിച്ചുളുങ്ങി
ദുഃഖിതയായി അമ്മ
അങ്ങനെയവൾ വൃദ്ധയായി
ഒരു മകനുണ്ടത്രെ
ആ മകനമ്മയെ വേണ്ട
മകനാണെങ്കിലോ ഏതോ നാട്ടിൽ
സുഖമായി കഴിയുന്നു
ആ മകൻ അമ്മയെ കാണാൻ വരില്ല
ആ വൃദ്ധയാം അമ്മയുടെ
സ്വപ്നങ്ങളെല്ലാം തകർന്നു.
= = = =

മാളവിക