Monday, 1 September 2014

ചിതല്‍

ചിതൽ
= = = = 
ഓർമ്മയിൽ നിന്നിതാ ചിതലായ പ്രണയം
പൊടിതട്ടി കളഞ്ഞും ഞാനാ പ്രണയം
എരിയും കനലായ് ഇന്നെന്റെ ഹൃദയം
നിറയും കണ്ണിൽ നിഴലായ് മാറവെ
വരളും ചുണ്ടിൽ നനയും ഓർമ്മകൾ
കരിയും ജീവിത പീഠത്തിലാഴവെ
തട്ടിയ പൊടികൾ കേറിക്കേറി വരവെ
ഞെട്ടും വിതുമ്പലോടങ്ങനെ തീരവെ
നനയുന്നു ചിതലേറിയൊരാ പ്രണയം
നനയുന്നു ഉള്ളിൽ വീണ്ടുമാ ഓർമ്മകൾ
വീണ്ടും പൊടിതട്ടി ഞാനതെല്ലാം തിരയവെ
ചിതറി തകർന്നതു, മുന്നില്ലാവിധം.
= = = = = =

മാളവിക

ഓര്‍മ്മകളില്‍

ഓർമ്മകളിൽ
= = = = = = =
ഉള്ളിന്റെ ഉള്ളിലായ്
ഓർമ്മയുടെ താളിലായ്
അടരാത്ത പൂവാണു നീ കൂട്ടുകാര
എൻ വിതുമ്പൽ നിൻ വിതുമ്പലായ്
എൻ അലിവുകൾ നിന്നലിവുകളായ്
എൻ ചുടുചുംബനം നിന്നോർമ്മകളിൽ
എല്ലാമോർമ്മയിൽ തളിരിടുമ്പോൾ
എന്റെ മരണം നിന്റെ മരണവുമായ്
വേദനകൾ ഞാൻ ഓർത്തണയുമ്പോൾ
എന്റെ കണ്ണീർ എന്നിൽ മാത്രമായി.
= = = == = = =
മാളവിക

Saturday, 30 August 2014

തന്നില്ലയൊന്നും

തന്നില്ലയൊന്നും
= = = = = = = = = =
വിരിയും ദുഃഖ കവിളുമായി
പിരിയും കണ്ണീർക്കണവുമായി
നോവിൻ തിരിയിട്ട റാന്തലുമായി
അടുത്തുവന്ന മോഹിനി
ഒരു യാത്ര നീ പറഞ്ഞില്ല
ഒരോർമ്മ നീ തന്നില്ല
എല്ലാം നിമിത്തമെന്നോർക്കുമ്പോൾ
എന്നെ കൂടി കൂട്ടാതെ
ആത്മഹത്യയിൽ പോയില്ലെ നീ.
= = = = == = =

മാളവിക

എന്റെ മനസ്സ്

എന്റെ മനസ്സ്
= = = = = =
ആർദ്രലോലമായ എന്റെ മനസ്സിൽ
മുള്ളുകൊണ്ടെൻ ഹൃദയം കീറി
അണപൊട്ടിയൊഴുകിയ കണ്ണുനീർ
പുഴവക്കത്തിരുന്നു ഞാൻ കരയുമ്പോൾ
ഒരു കുളിർകാറ്റുപോലും എന്നെ തഴുകിയില്ല
വേദനയുടെ നാളുകൾ കഴിച്ചുകൂട്ടുമ്പോൾ
നീ വന്നു ചേർന്ന നിമിഷങ്ങൾ
കീറിപ്പഴുത്തയെന്റെ ഹൃദയത്തിൻ മുറിവുണങ്ങി
നാളുകൾ കഴിഞ്ഞപ്പോൾ എന്നെ മടുത്തു നീ പോയി
ഹൃദയത്തിലുണ്ടായ വേദന
ഞാനെന്റെ കൈഞ്ഞരമ്പുകളിൽ മുൾ കീറലാക്കി
വേദനയുടെ നാളുകളെ പോകാതെയാക്കി.
= = = = = = =

മാളവിക

സ്വന്തം കൂട്ടുകാരി

സ്വന്തം കൂട്ടുകാരി
= = = = = = = =
ഓർക്കണെ നമ്മുടെ സൗഹൃദത്തെ
ഓർക്കണെ നമ്മുടെ ബന്ധങ്ങളെ
അക്ഷരപ്പൂട്ടൊരുമിച്ചു തുറന്നവർ നാം
അക്ഷരങ്ങൾ ചൊല്ലി പഠിച്ചതും നാം
വേദനയിൽ ഒന്നിച്ചതും നാം
മരണത്തിൽ വേർപിരിഞ്ഞതും നാം
ഓരോ വഴിക്കായ് പിരിഞ്ഞില്ലെ നാം
ശാന്തിയില്ലാതെ അലയുന്നവർ നാം
പഠിച്ചൊരാളാവാൻ സ്വപ്നം നെയ്തു നാം
മരിക്കാൻ വഴിയൊരുക്കിയതും നാം.
= = = = =

മാളവിക

മഴ

മഴ
=====
തണുപ്പേറും കാറ്റും
കുളിരേകും ചെറുമഴയും
ഏകാന്തമായ നേരമെൻ
പഴമതൻ ഓർമ്മകൾ വന്നിടുന്നു
പ്രേമിക്കുന്നു മഴയെ നിന്നെ
ആകർഷകമാം മഴയെ നിന്നെ
സുഖമേറും കാറ്റിൽ
മണികൾ കിലുങ്ങുന്നു
തണവേറും മഴയിൽ
ഇലകൾ നനയുന്നു
എൻ മനസ്സും നിറയുന്നു
======

മാളവിക

Tuesday, 26 August 2014

ആത്മാർത്ഥം ഈ പ്രണയം

ആത്മാർത്ഥം ഈ പ്രണയം
============
കോരിച്ചൊരിയുന്ന മഴയിൽ
കുടയും പിടിച്ചവൾ പോയി
ഏകാന്തമായ ആ വീഥിയിൽ
സ്നേഹമായ് ചൊരിഞ്ഞു മഴ
ആ മഴയിൽ കൈയൊന്നു കാണിച്ചു
സ്നേഹമായ് പതിഞ്ഞു കൈവെള്ളയിൽ
ഇതെല്ലാം കണ്ടുനിന്നൊരു പയ്യൻ
അവളോടേറെ ഇഷ്ടം തോന്നി
മുട്ടറ്റം മുടിയുണ്ടവൾക്ക്
തിരിഞ്ഞു നില്ക്കുകയാണവൾ
അവളെ കാണാനുള്ള വീർപ്പുമുട്ടലിൽ
അവൻ നടന്നവളുടെ പുറകിൽ സ്പർശിച്ചു
ഞെട്ടിത്തിരിഞ്ഞു നിന്നു അവൾ
അവൻ കണ്ടതും പൊള്ളിക്കരിഞ്ഞൊരു വിശ്വരൂപം
ഇതു കണ്ടവന്റെ കണ്ണു നനഞ്ഞു
കണ്ണീരൊഴുകിവന്നു
ആ സുന്ദരനെ കണ്ടതും അവൾ തുടുത്തു
അവളുടെ കുടയിൽ അവനും കയറി നിന്നു
സത്യമുള്ള ആ പ്രണയം പൂത്തുലഞ്ഞു
അവർക്ക് എന്നെന്നും സുഖമുള്ള പ്രണയമായി.
=======

മാളവിക