ആത്മാർത്ഥം ഈ പ്രണയം
============
കോരിച്ചൊരിയുന്ന മഴയിൽ
കുടയും പിടിച്ചവൾ പോയി
ഏകാന്തമായ ആ വീഥിയിൽ
സ്നേഹമായ് ചൊരിഞ്ഞു മഴ
ആ മഴയിൽ കൈയൊന്നു കാണിച്ചു
സ്നേഹമായ് പതിഞ്ഞു കൈവെള്ളയിൽ
ഇതെല്ലാം കണ്ടുനിന്നൊരു പയ്യൻ
അവളോടേറെ ഇഷ്ടം തോന്നി
മുട്ടറ്റം മുടിയുണ്ടവൾക്ക്
തിരിഞ്ഞു നില്ക്കുകയാണവൾ
അവളെ കാണാനുള്ള വീർപ്പുമുട്ടലിൽ
അവൻ നടന്നവളുടെ പുറകിൽ സ്പർശിച്ചു
ഞെട്ടിത്തിരിഞ്ഞു നിന്നു അവൾ
അവൻ കണ്ടതും പൊള്ളിക്കരിഞ്ഞൊരു വിശ്വരൂപം
ഇതു കണ്ടവന്റെ കണ്ണു നനഞ്ഞു
കണ്ണീരൊഴുകിവന്നു
ആ സുന്ദരനെ കണ്ടതും അവൾ തുടുത്തു
അവളുടെ കുടയിൽ അവനും കയറി നിന്നു
സത്യമുള്ള ആ പ്രണയം പൂത്തുലഞ്ഞു
അവർക്ക് എന്നെന്നും സുഖമുള്ള പ്രണയമായി.
=======
മാളവിക
No comments:
Post a Comment