അമ്മ
====
വൃദ്ധയാം അമ്മ
സ്വപ്നങ്ങൾ മനസ്സിൽ ഒതുക്കിയമ്മ
കാലം കടന്നു പോയതറിഞ്ഞില്ലയമ്മ
വയസ്സായതും അറിഞ്ഞില്ല
അവളുടെ വീട്ടിലെ കണ്ണാടി നോക്കി
അമ്പരന്നു പോയി അമ്മ
അവളുടെ ശരീരം മെലിഞ്ഞുണങ്ങി
മുടിയും നരച്ചു
തൊലിയെല്ലാം ചുക്കിച്ചുളുങ്ങി
ദുഃഖിതയായി അമ്മ
അങ്ങനെയവൾ വൃദ്ധയായി
ഒരു മകനുണ്ടത്രെ
ആ മകനമ്മയെ വേണ്ട
മകനാണെങ്കിലോ ഏതോ നാട്ടിൽ
സുഖമായി കഴിയുന്നു
ആ മകൻ അമ്മയെ കാണാൻ വരില്ല
ആ വൃദ്ധയാം അമ്മയുടെ
സ്വപ്നങ്ങളെല്ലാം തകർന്നു.
= = = =
മാളവിക
No comments:
Post a Comment