മറഞ്ഞുപോയി
=
= = = = = = = =
പ്രണയിച്ചു
മറഞ്ഞവനെ
എന്റെ പ്രണയത്തെ
കണ്ണെന്തെ നോക്കിയില്ല
മറക്കുകയാണോ
പ്രാണനാഥ
വെറുക്കുകയാണോ
പ്രാണനാഥ
എന്നെക്കുറിച്ചൊന്നും
പറയാനില്ല കൂട്ടുകാരാ
നിന്റെ പ്രണയത്തിൻ
പത്മാകരത്തിൽ
ഇരിപ്പാണു
ഞാൻ കൂട്ടുകാരാ
എന്നെ സ്നേഹിച്ചിരുന്നു
കരളെ
ഇപ്പോൾ വെറുത്തു
പോവയാണൊ
ഇഷ്ടമെന്ന്
ചൊല്ലിയ വാക്യങ്ങൾ
പിരിയുകയാണെന്ന്
പറയരുത്
ഇന്നേക്ക്
നാം പിരിഞ്ഞതിൻ
എട്ടുവർഷം
തികയുകയായ്
ഇനിയും സ്നേഹിക്കാൻ
വരവെങ്കിൽ
വരവേല്ക്കാം
പ്രാണനാഥ
പ്രണയ വികാരമെ
പ്രിയസഖി
ചൊല്ലുകയായ്
= = = = = =
മാളവിക
No comments:
Post a Comment