Tuesday, 27 August 2013

എന്റെ സ്വപ്നങ്ങൾ

എന്റെ സ്വപ്നങ്ങൾ
= = = = = = = = = = 
സ്വപ്നങ്ങൾ നെയ്തു ഞാനായിരം
കണ്ണീരു കുടിച്ചു ഞാനായിരം
സന്തോഷ നാളുകളറിയില്ല
കണ്ണീരുകാലം മാത്രം
എന്റെ പുരസ്കാരങ്ങൾ നശിച്ചു
എന്നെന്നേക്കുമായി
മനസ്സിലെപ്പോഴും ഒരു ഭാരം
എന്താണെന്നറിയില്ല
പല കുട്ടികളും സ്കൂളിൽ പോകുമ്പോൾ
ഞാൻ മാത്രമിങ്ങനെ
സ്കൂളിൽ പോയ കാലമുണ്ട്
അച്ഛനും അമ്മയും ഉള്ളപ്പോൾ
ഇപ്പോൾ ആരെന്നെ പഠിപ്പിക്കും
നല്ലതാര്‌ പറഞ്ഞുതരും
ആരെങ്കിലും എന്നെ വളർത്തിയെങ്കിൽ
എന്നോർത്തു പോകിൽ ഞാൻ
എവിടെയോ ഒരു തിണ്ണയിൽ
പിടിച്ചു കരയുന്നു
ഈ വേദന കാണുമോ ദൈവമേ
ഈ കരച്ചിൽ കേൾക്കുമോ ദൈവമേ.
= = = ==

മാളവിക

No comments: